KeralaNEWS

എ.ഐ ക്യാമറ അടിപൊളി, അപകടങ്ങൾ കുത്തനെ കുറഞ്ഞു, ഇൻഷുറൻസ് പ്രീമിയം കുറക്കുമെന്ന് കമ്പനികൾ

       സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്‌ഥാപിച്ചതിലെ പോരായ്‌മകളും പരിമിതികളും മാത്രം കണ്ടുപിടിക്കുന്നവരാണ് പലരും. എന്നാൽ എ.ഐ ക്യാമറ മൂലം ഉണ്ടായ ഒരു സുപ്രധാന ഗുണം ആരും ഇതുവരേക്കും തിരിച്ചറിഞ്ഞിട്ടില്ല. എ.ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് അപകടങ്ങൾ കുത്തനെ കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ക്രമാതീതമായി ഉയർന്നുവന്ന അപകട മരണങ്ങൾക്കാണ് അറുതി വന്നിരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തിൽ ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുന്നകാര്യം പരിഗണിക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്.

ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിയമലംഘനങ്ങളില്ലാത്ത വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവ് നല്‍കണമെന്ന് സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: