KeralaNEWS

മുൻ എംഎൽഎ കെ മുഹമ്മദ്‌ അലിയുടെ മരുമകളും ആലുവയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു; മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയെത്തുടർന്നു തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു

കൊച്ചി: ആലുവ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയി ഷെൽന നിഷാദ് മത്സരിച്ചിരുന്നു. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ്‌ അലിയുടെ മരുമകൾ ആണ്‌ ഷെൽന നിഷാദ്.

ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോ​ഗ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷവും രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞു വരികയായിരുന്നു. എന്നാൽ ക്യാംപ് നടത്തി ജീവതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ആലോചനയിലായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.

Signature-ad

ആലുവയിൽ സിറ്റിങ് എം.എല്‍.എ അന്‍വര്‍ സാദത്തിനോടായിരുന്നു ഷെൽന മത്സരിച്ചത്. എന്നാൽ 18,886 വോട്ടി​ൻ്റെ വന്‍ഭൂരിപക്ഷത്തിനാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്. സാദത്തിന് 73,703 വോട്ട് കിട്ടിയപ്പോള്‍ ഷെല്‍ന പിടിച്ചത് 54,817വോട്ടുകള്‍ മാത്രമായിരുന്നു. മണ്ഡലത്തിൽ യുവവനിതയെ ഇറക്കിയുള്ള എൽഡിഎഫിൻ്റെ പരീക്ഷണമായിരുന്നു ഷെൽന നിഷാദിൻ്റെ സ്ഥാനാർത്ഥിത്വം. എന്നാൽ മണ്ഡലത്തിലെ കരുത്തനായ അൻവർ സാദത്തിനോട് ഏറ്റുമുട്ടി ജയിക്കാനായില്ല.

Back to top button
error: