എറണാകുളം: ചക്കയ്ക്ക് ജില്ലയില്‍ വില 600 രൂപ വരെയായി.കാലാവസ്ഥാ വ്യതിയാനം ചക്ക ഉത്പാദനത്തെ സാരമായി ബാധിച്ചതോടെയാണ് വില കൂടിയത്.
നിലവില്‍ കിലോയ്ക്ക് 50 – 60 രൂപ നിരക്കിലാണ് വില്പന. ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിന്നുമാണ് ചക്കയെത്തിക്കുന്നത്.
തുലാം അവസാനിക്കാൻ പോകുമ്ബോഴും മഴ കനത്തു നില്‍ക്കുന്നതോടെ പ്ളാവിലെ പൂവ് കൊഴിയുന്നുണ്ട്. ഇതോടെ ഈ വര്‍ഷവും കഴിഞ്ഞവര്‍ഷത്തേതിനു സമാനമായി ചക്ക വിരിയാൻ ഇനിയും വൈകും. ഇതോടെ വില വീണ്ടും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.