KeralaNEWS

വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട്: ക്ഷേത്ര കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കല്ലടത്തൂര്‍ വടക്കത്ത് വളപ്പില്‍ സുന്ദരന്റെ മകൻ ശബരി (19) ആണ് മരിച്ചത്.പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലായിരുന്നു സംഭവം.

ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാൻ എത്തിയതായിരുന്നു. അപകട സമയത്ത് 50 ഓളം സ്വാമിമാര്‍ ക്ഷേത്രക്കുള്ളത്തില്‍ കുളിക്കാൻ എത്തിയിരുന്നു. ഇതിനിടയില്‍ നിന്നും ശബരിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തിനടിയില്‍ നിന്നും ശബരിയെ കണ്ടെത്തുന്നത്.

Signature-ad

ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: