KeralaNEWS

വൃശ്ചികോത്സവത്തിനൊരുങ്ങി ഓച്ചിറ പടനിലം

പന്തളം:ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് വൃശ്ചികോത്സവത്തിനായി പടനിലം ഒരുങ്ങി. 17ന് ആരംഭിച്ച്‌ 28ന് സമാപിക്കും.

ഒരുക്കങ്ങളുടെ മുന്നോടിയായി ഭജനംപാര്‍ക്കുന്നതിനുള്ള കുടിലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

പരബ്രഹ്മ സ്വരൂപത്തിന് അഭിമുഖമായി വരുന്ന കുടിലുകള്‍ക്ക് 4500 രൂപയും, അല്ലാത്തവയ്‌ക്ക് 3500 രൂപയുംഎന്ന കണക്കിലുമാണ് പന്ത്രണ്ട് ദിവസത്തേയ്‌ക്കുള്ള വാടകയായി ദേവ
സ്വത്തില്‍ അടയ്‌ക്കേണ്ടത്. ഓലക്കുടിലുകള്‍ക്ക് പകരം ഷീറ്റുകൊണ്ടുള്ള കുടിലുകളാണ് ഇത്തവണയും.

Signature-ad

കുടിലുകള്‍ ലഭിക്കാത്തവര്‍ക്ക്് ഭജനം പാര്‍ക്കാനും വിശ്രമിക്കാനും കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍, സേവപ്പന്തലുകള്‍ എന്നിവിടങ്ങള്‍ ഉപയോഗിക്കാം. കൂടാതെ ഓംകാരം സത്രത്തില്‍ നൂറ്റി ഒന്നും, പരബ്രഹ്മ സത്രത്തില്‍ മുപ്പത്തിയഞ്ചും, ഗസ്റ്റ്ഹൗസില്‍ പതിനഞ്ച് എന്നകണക്കിലും ഭക്തര്‍ക്ക് ഭജനം പാര്‍ക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

വൃശ്ചികം ഒന്നു മുതല്‍ രാവിലെ ഏഴുമുതല്‍ മുതല്‍ വൈകിട്ട് മൂ
ന്നുവരെ ഭക്തര്‍ക്കായി കഞ്ഞിസദ്യയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉള്‍പ്പെടെ അഞ്ഞൂറോളം വരുന്ന ജോലിക്കാര്‍ക്ക് പ്രത്യേക ഭക്ഷണ സൗകര്യവും കൂപ്പണ്‍ വ്യവസ്ഥയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

17ന് വൈകിട്ട് നാലിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജന്‍ വൃശ്ചികോത്സവം ഭദ്രദീപം തെളിയിച്ച്‌ ഉദ്ഘാടനം ചെയ്യും. സി.ആര്‍.മഹേഷ് എംഎല്‍എ അദ്ധ്യക്ഷനാകും. അബ്ദുസ്സമദ് സമദാനി എംപി മുഖ്യാതിഥിയായി പങ്കെടുക്കും.

Back to top button
error: