വിശാഖപട്ടണം: മദ്യം കൊടുക്കാത്തതിനെ തുടര്‍ന്ന് വൈന്‍ ഷോപ്പിന് തീയിട്ട യുവാവ് അറസ്റ്റില്‍. ആന്ധ്രപ്രദേശ് വിശാഖപട്ടണത്തെ മദുര്‍വാഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഞായറാഴ്ച മധുരവാഡ ഭാഗത്തെ ഒരു വൈന്‍ ഷോപ്പിനാണ് മധു എന്ന യുവാവ് തീയിട്ടത്. ഷോപ്പ് അടച്ചുപൂട്ടുന്ന സമയമായതിനാല്‍ കടയിലെ ജീവനക്കാര്‍ മദ്യം നല്‍കിയില്ല. ഇതാണ് മധുവിനെ പ്രകോപിപ്പിച്ചത്. ഇത് വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി സ്ഥലം വിട്ടെങ്കിലും വൈകിട്ട് പെട്രോളുമായി എത്തി ഷോപ്പിലും ജീവനക്കാരുടെ ദേഹത്തും ഒഴിച്ചശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പിന്നീട് മധു ഓടിരക്ഷപ്പെട്ടു. കടയില്‍ നിന്ന് ജീവനക്കാര്‍ ഇറങ്ങിയോടിയെങ്കിലും കട കത്തിനശിക്കുകയും കമ്പ്യൂട്ടറും പ്രിന്ററും ഉള്‍പ്പെടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.