IndiaNEWS

കരസേനയില്‍ സൗജന്യ എന്‍ജിനിയറിങ് പഠനം, ; പ്ലസ്ടു പാസായവര്‍ക്ക് അവസരം

ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ദ്ധരായ പ്ലസ് ടു ക്കാര്‍ക്ക് കരസേനയില്‍ ടെക്‌നിക്കല്‍ എന്‍ട്രി (സ്‌കീം 51) വഴി ലെഫ്റ്റനന്റ് പദവിയില്‍ ഓഫീസറാകാം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.

2024 ജൂലൈയിലാരംഭിക്കുന്ന കോഴ്‌സിലേക്കാണ് തിരഞ്ഞെടുപ്പ്. 90 ഒഴിവുകളുണ്ട്.യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായം 16 1/2 യ്‌ക്കും 19 1/2 യ്‌ക്കും മദ്ധ്യേയാവണം. 2004 ജൂലൈ രണ്ടിന് മുമ്ബോ 2007 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.

വിശദവിവരങ്ങളടങ്ങിയ വിഞ്പാനം www.joinindianarmy.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈിനായി നവംബര്‍ 12 നകം അപേക്ഷ സമര്‍പ്പിക്കണം.

Back to top button
error: