കിഴക്ക് ഉദിക്കുന്ന സൂര്യൻ പടിഞ്ഞാറ് ഉദിച്ചേക്കാം എങ്കിലും ബി.ജെ.പിക്ക് ഒരിക്കലും തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വരാൻ കഴിയില്ലെന്ന് മന്ത്രി ശേഖർ ബാബു പറഞ്ഞു.
ഐ.ടി (ഇൻകം ടാക്‌സ്) അല്ലെങ്കില്‍ ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) റെയ്‌ഡുകള്‍ നടത്തി ആളുകളെ എത്ര ഭീഷണിപ്പെടുത്തിയാലും ബി.ജെ.പിക്ക് ഇവിടെ അധികാരത്തില്‍ വരാൻ കഴിയില്ല. ഇത് ദ്രാവിഡ മണ്ണാണ്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ സര്‍ക്കാര്‍ നടപ്പാക്കുന്ന നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാരണം ഡി.എം.കെയുടെ വോട്ട് വിഹിതത്തില്‍ 20 ശതമാനം വര്‍ധനവുണ്ടായി. അണ്ണാമലൈയെപ്പോലുള്ളവര്‍ തങ്ങളെ ഭരിക്കാൻ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഒരിക്കലും അധികാരം നല്‍കില്ലെന്നും ശേഖര്‍ ബാബു പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ 50,000 ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്ന തമിഴ്‌നാട്ടിലെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജ.പിയുടെ അധികാരത്തിലെ ആദ്യ ദിവസം എച്ച്.ആര്‍ & സി.ഇയുടെ അവസാന ദിവസമായിരിക്കും എന്നായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം.