തിരുവനന്തപുരം:പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് കണ്ണട വാങ്ങാൻ സര്‍ക്കാര്‍ അനുവദിച്ച തുകയുടെ വിവരങ്ങള്‍ പുറത്ത്. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.
മുവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടൻ 27,700 രൂപ കണ്ണട വാങ്ങാനായി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്.പേരാവൂര്‍ എം.എല്‍.എ ആയിരുന്ന സണ്ണി ജോസഫ് 23,500 രൂപ വാങ്ങിയപ്പോള്‍, മലപ്പുറം എം.എല്‍.എ പി ഉബൈദുള്ള 25950 രൂപ കണ്ണടയുടെ പേരില്‍ സര്‍ക്കാരില്‍ നിന്നും വാങ്ങിയിട്ടുണ്ട്.
പെരിന്തല്‍മണ്ണ എം.എല്‍.എ മഞ്ഞളാം കുഴി അലി 29400 രൂപ വാങ്ങിയപ്പോള്‍, കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസ്സൈൻ തങ്ങള്‍ 26800 രൂപയും വാങ്ങിയിട്ടുണ്ട്.ഏറ്റവുമധികം പണം കൈപ്പറ്റിയത് എറണാകുളം എം.എല്‍.എ ടി ജെ വിനോദ് (31600) പെരുമ്ബാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി (35842) എന്നിവരാണ്.