ചെന്നൈ: മന്ത്രിസ്ഥാനം പോയതിനു പിന്നാലെ വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കി പുതുച്ചേരി മുൻ മന്ത്രി ചന്ദ്ര പ്രിയങ്ക.
മദ്യപനായ ഭര്‍ത്താവ് ഷണ്‍മുഖം തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്ര പ്രിയങ്ക വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.
ഫോണില്‍ വിളിച്ച് ഭര്‍ത്താവ് വധ ഭീഷണി മുഴക്കിയതായും ഷണ്‍മുഖത്തിനൊപ്പം തുടര്‍ന്നു ജീവിക്കാൻ സാധിക്കില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ഗതാഗത മന്ത്രിയായിരുന്ന ചന്ദ്ര പ്രിയങ്കയുടെ പ്രകടനം തൃപ്തികരമല്ലാത്തതിനാലാണ് ഇവരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. 41 വര്‍ഷത്തിനു ശേഷം പുതുച്ചേരിയില്‍ മന്ത്രിയായ ആദ്യ വനിതയാണു ചന്ദ്ര പ്രിയങ്ക.