IndiaNEWS

അധികാരത്തിലേറിയാല്‍ തമിഴ്‌നാട്ടിൽ പെരിയാറിന്റെ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് ബിജെപി

ചെന്നൈ : ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പെരിയാര്‍ എന്നറിയപ്പെടുന്ന ദ്രാവിഡ കഴകം നേതാവ് ഇ വി രാമസ്വാമിയുടെ പ്രതിമകള്‍ തങ്ങള്‍ അധികാരത്തില്‍ വരുമ്ബോള്‍ നീക്കം ചെയ്യുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ.

കഴിഞ്ഞദിവസം എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്രയുടെ ഭാഗമായി ശ്രീരംഗത്തിലെ പ്രശസ്തമായ രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. .
‘ദൈവത്തെ പിന്തുടരുന്നവര്‍ വിഡ്ഢികള്‍, ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ കബളിപ്പിക്കപ്പെട്ടവരാണ് അതിനാല്‍ ദൈവത്തെ ആരാധിക്കരുത്. 1967ല്‍ ഡിഎംകെ പാര്‍ട്ടി അധികാരത്തിലേറിയ ശേഷം തമിഴ്‌നാട്ടില്‍ നിരവധി ക്ഷേത്രങ്ങള്‍ക്ക് പുറത്ത് ഇത്തരം വചനങ്ങളേന്തിയ നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതൊക്ക നീക്കം ചെയ്യും’. അദ്ദേഹം പറഞ്ഞു.

Back to top button
error: