കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദിശാസൂചികയായ പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട പഠനത്തിന് ദേശീയ അംഗീകാരം സ്വന്തമാക്കി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സി.എം.എഫ്ആര്‍.ഐ) ആല്‍വിന്‍ ആന്റോ. പരിസ്ഥിതി സംബന്ധമായ പഠനങ്ങള്‍ക്കുള്ള 2023 ലെ ഹാസ്മുഖ് ഷാ മെമ്മോറിയല്‍ അവാര്‍ഡാണ് ആല്‍വിനെ തേടിയെത്തിയത്. രണ്ട് ലക്ഷം രൂപയും പ്രശ്‌സതിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഗവേഷണ വിഭാഗത്തിലാണ് ആല്‍വിന്‍ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യൻ മൺസൂണിൻെറ വരവും പോക്കുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാൻ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾക്ക് സാധിക്കുക്കും എന്നാണ് ശാസ്ത്രഞ്ജൻമാരുടെ കണ്ടെത്തൽ. പശ്ചിമഘട്ടത്തിലെ മഴയുടെ തോതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നേരത്തെ പവിഴപ്പുറ്റുകളെ സംബന്ധിച്ച പഠനങ്ങളിൽ നിന്ന് ലഭിച്ചിരുന്നു.
ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ കുറിച്ചുള്ള പഠനമാണ് ആല്‍വിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കാലാവസ്ഥാ മാറ്റം പോലുള്ളവ മൂലം ഈ പവിഴപ്പുറ്റുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ആല്‍വിന്‍ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം പവിഴപ്പുറ്റുകൾക്ക് വലിയ ഭീഷണിയായി മാറുന്നുണ്ട്. വരുന്ന ജനുവരി അഞ്ചിന് വഡോദരയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
ഗവേഷണം, വികസനം തുടങ്ങിയ മേഖലകളില്‍ പ്രതിവര്‍ഷം ഗുജറാത്ത് എക്കോളജി സൊസൈറ്റിയുടെ (ജിഇഎസ്) നേതൃത്വത്തിലാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. സമുദ്രമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ തത്പരനായ ആല്‍വിന്‍ മികച്ച ഡൈവിങ് മാസ്റ്റര്‍ കൂടിയാണ്. ഇന്ത്യന്‍ സമുദ്രമേഖലയിലെ നിരവധി പഠനങ്ങളുടെ ഭാഗം കൂടിയാണ് ആല്‍വിന്‍. സമുദ്ര സസ്തനികളെ കുറിച്ചുള്ള സി.എം.എഫ്ആര്‍. ഐയുടെ സര്‍വേ സംഘത്തിലും അംഗമാണ് ആല്‍വിന്‍.