NEWSSocial Media

പ്രിയങ്കയ്ക്ക് ‘പൂക്കളില്ലാത്ത പൂച്ചെണ്ട്’ സമ്മാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ വൈറല്‍

ഭോപ്പാല്‍: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് പൂക്കളില്ലാത്ത ബൊക്കെ സമ്മാനമായി നല്‍കി കോണ്‍ഗസ് നേതാവ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തിരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു സംഭവം. സംഭവത്തിന്റെ രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

വേദിയിലുള്ള പ്രിയങ്കാ ഗാന്ധിക്ക് നിരവധി പേര്‍ സ്‌നേഹസമ്മാനങ്ങള്‍ നല്‍കുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പ്രിയങ്കയ്ക്ക് ചിലര്‍ റോസാ പൂക്കളും ചിലര്‍ അവര്‍ക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കുന്നതും വിഡിയോയില്‍ കാണാം. ഇതിനിടെ ഒരു നേതാവ് ബൊക്കെയുമായി എത്തുകയായിരുന്നു. ബൊക്കെ സ്വീകരിച്ച പ്രിയങ്ക അതിലേക്കു നോക്കി ചിരിക്കുന്നതും പൂക്കള്‍ ഇല്ലെന്ന് അദ്ദേഹത്തെ കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Signature-ad

അതേസമയം, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ പത്രിക നല്‍കിയ 39 നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കി. സ്വതന്ത്രര്‍, ബി.എസ്.പി, എസ്.പി, എ.എ.പി. ടിക്കറ്റിലാണ് ഇവര്‍ മത്സരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് സിങ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 230 അംഗ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 17-നാണ്.

 

Back to top button
error: