KeralaNEWS

അതിഥി തൊഴിലാളികളായ 2 പേർ മൂവാറ്റുപുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു, കഴുത്തിൽ മുറിവ്; കൊലപാതകമെന്ന് സംശയം

   മൂവാറ്റുപുഴ ആനിക്കാടിനു സമീപം അടൂപറമ്പിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ച നിലയിൽ. തടിമില്ലിലെ തൊഴിലാളികളായ അസം സ്വദേശികളായ മോഹൻതോ, ദ്വീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്.

കഴുത്തിന് മുറിവേറ്റനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്നുവെന്നു കരുതുന്ന മൂന്നാമനെ കാണാനില്ലെന്നാണ് വിവരം. മൂവരും അസം സ്വദേശികളാണ്.

മോഹന്‍തോ, ദീപാങ്കർ ബസുമ എന്നിവരെ കഴുത്തിനു മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ശരീരത്തിൽ വേറെയും മുറിവുകളുണ്ടെന്നാണ് വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

Back to top button
error: