KeralaNEWS

തെരെഞ്ഞടുപ്പിന് മുൻപുള്ള തട്ടിപ്പാണ് പരാതികൾ സ്വീകരിക്കാനുള്ള നവകേരള സദസ്, കേരളീയത്തിന്‍റെ പേരിൽ നടക്കുന്നത് ധൂർത്ത്; പരിപാടിക്ക് ആളുകൾ വരണമെങ്കിൽ മമ്മൂട്ടിയും മോഹൻലാലും കമലഹാസനും വരേണ്ട സ്ഥിതി: കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേരളീയവും നവകേരള സദസും സർക്കാരിൻറെ ജാലവിദ്യയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളീയത്തിൻറെ പേരിൽ നടക്കുന്നത് ധൂർത്താണ്. പരിപാടിക്ക് ആളുകൾ വരണമെങ്കിൽ മമ്മൂട്ടിയും മോഹൻലാലും കമലഹാസനും വരേണ്ട സ്ഥിതിയായി. പ്രതിസന്ധിയിൽനിന്നു ശ്രദ്ധ തിരിക്കാൻ വ്യാജ പിആർ പരിപാടികൾ നടത്തുകയാണ്. ലോക് സഭാ തെരെഞ്ഞടുപ്പിന് മുൻപുള്ള തട്ടിപ്പാണ് പരാതികൾ സ്വീകരിക്കാനുള്ള നവകേരള സദസെന്നും അദ്ദേഹം പറഞ്ഞു.

റെവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഏറ്റവും കൂടുതൽ കിട്ടിയ സംസ്ഥാനം കേരളമാണ്ൻ.എഴുപതിനായിരം കോടി രൂപ വൻ കിടക്കാരിൽ നിന്നും സംസ്ഥാന സർക്കാരിന് നികുതി കുടിശ്ശിക കിട്ടാനുണ്ട്. നികുതി നൽകാനുള്ള വൻകിടക്കാർ സർക്കാരിൻറെ മാസപ്പടിക്കാരാണ്.എന്തു കൊണ്ട് നികുതി പിടിക്കുന്നില്ല എന്നതിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറയണം.ധനമന്ത്രി പച്ചക്കള്ളങ്ങൾ പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Back to top button
error: