KeralaNEWS

വാടക കുടിശ്ശികയാൽ വീടൊഴിയാൻ ഒരുങ്ങുന്നതിനിടെ 75 ലക്ഷത്തിന്റെ ലോട്ടറി സമ്മാനം

തിരുവനന്തപുരം:ആരോഗ്യപ്രശ്നങ്ങള്‍ കാരണം മൂന്നുവര്‍ഷത്തെ ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തി ലോട്ടറി ടിക്കറ്റ് കച്ചവടം തുടങ്ങിയ വര്‍ക്കല സ്വദേശിയെ തേടി ഒടുവില്‍ ഭാഗ്യദേവതയുടെ കടാക്ഷം.

വാടക കുടിശ്ശിക വര്‍ധിച്ചതോടെ വീടൊഴിയാൻ ഒരുങ്ങുന്നതിനിടെയാണ് കേരള സര്‍ക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ, വര്‍ക്കല പുല്ലാന്നിക്കോട് കൊച്ചുവിള വീട്ടില്‍ ആര്‍ അനില്‍കുമാര്‍ എന്ന 52 കാരനെ തേടിയെത്തിയത്.

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷം മുൻപാണ് അനിൽ കുമാർ ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഫീസടയ്ക്കാൻ വഴിയില്ലാതെ ഇളയമകളുടെ ബിരുദ പഠനം പോലും പാതിവഴിയില്‍ മുടങ്ങി. ഇതിനിടെയാണ് ലോട്ടറി കച്ചവടം തുടങ്ങിയത്.

Signature-ad

മറ്റൊരു കച്ചവടക്കാരന്റെ കൈയില്‍ നിന്ന് വാങ്ങിയ മൂന്ന് ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം. മറ്റ് ടിക്കറ്റുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതവും ലഭിച്ചു. പ്രഭുലയാണ് ഭാര്യ. മക്കള്‍ കാവ്യ, ശ്രീലക്ഷ്മി.

Back to top button
error: