IndiaNEWS

മോദിയുമായി വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിയുടെ മിസോറാം സന്ദര്‍ശനം റദ്ദാക്കി

ഐസ്വാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രി സോറം തങ്ക പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള മിസോറം സന്ദര്‍ശനം മോദി റദ്ദാക്കി.

നവംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബിജെപി പ്രചാരണ ക്യാമ്ബയിന്റെ ഭാഗമായി ഈ മാസം 30ന് മോദി മിസോറമിലെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഇത് റദ്ദാക്കിയതായി മുതിര്‍ന്ന ബിജെപി നേതാവാണ് അറിയിച്ചത്.

Signature-ad

മണിപ്പൂരില്‍ കുക്കികള്‍ക്കും ക്രൈസ്തവാരാധനാലയങ്ങള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ എംഎൻഎഫ് നേതാവ് കൂടിയായ സോറം തങ്ക വിട്ടുനില്‍ക്കാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് മോദി സംസ്ഥാനത്തേക്കുള്ള യാത്ര റദ്ദാക്കിയതായി ബിജെപി നേതാവ് പ്രഖ്യാപിക്കുന്നത്.

Back to top button
error: