ചെന്നൈ: വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെ കേരളത്തിലേക്ക് വന്ദേ സാധാരണ്‍ പുഷ്-പുള്‍ എക്‌സ്പ്രസും എത്തുന്നു. എറണാകുളം-ഗുവാഹട്ടി റൂട്ടിലാകും സര്‍വീസ് നടത്തുക.
വന്ദേ സാധാരണിന്റെ ആദ്യ റേക്ക് ഉടൻ തന്നെ കേരളത്തിലേക്ക് എത്തും. ചെലവ് കുറഞ്ഞ യാത്രാ സേവനം നല്‍കുന്നു എന്നതാണ് വന്ദേ സാധാരണിന്റെ പ്രത്യേകത.
ട്രെയിനിന്റെ പരിശീലന ഓട്ടം ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പൂര്‍ത്തിയായി. ആദ്യ ബാച്ചില്‍ അഞ്ച് സര്‍വീസുകളാണ് അനുവദിക്കുന്നത്. ഇതില്‍ ഒന്നാണ് കേരളത്തിന് ലഭിക്കുന്നത്.
എറണാകുളം-ഗുവാഹട്ടി റൂട്ടിന് പുറമെ പട്‌ന-ന്യൂഡല്‍ഹി, ഹൗറ-ന്യൂഡല്‍ഹി, ഹൈദരാബാദ്-ന്യൂഡല്‍ഹി, മുംബൈ-ന്യൂഡല്‍ഹി റൂട്ടിലാകും വന്ദേ സാധാരണ്‍ സർവീസ് നടത്തുക.
സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ദീര്‍ഘ ദൂര യാത്ര സാദ്ധ്യമാക്കുക എന്നതാണ് വന്ദേ സാധാരണ്‍ എക്‌സ്പ്രസിലൂടെ ലക്ഷ്യം വെക്കുന്നത്. 22 കോച്ചുകളിലായി 1,834 പേര്‍ക്കാണ് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കുന്നത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിൻ സഞ്ചരിക്കുക