IndiaNEWS

കാലഹരണപ്പെട്ട ഫോണുകള്‍ 2014ല്‍ തന്നെ ജനം ഉപേക്ഷിച്ചു; കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: 2014ല്‍ തന്നെ കാലഹരണപ്പെട്ട ഫോണുകള്‍ ജനം ഉപേക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ പരിഹാസം. അന്ന് ബാറ്ററി ചാര്‍ജ് ചെയ്യാനും ബാറ്ററി മാറ്റി നോക്കാനും ശ്രമിച്ചു. എന്നാല്‍ ഫലം കണ്ടില്ല. 2014ല്‍ കാലഹരണപ്പെട്ട ഫോണുകള്‍ ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാന്‍ തങ്ങള്‍ക്ക് ജനം അവസരം നല്‍കുകയായിരുന്നുവെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ ടെലികോം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

2014ല്‍ ബിജെപി നേടിയ വലിയ വിജയം ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് മോദി കോണ്‍ഗ്രസിനെ പരിഹസിച്ചത്. ”റീസ്റ്റാര്‍ട്ടിന് ശ്രമിച്ചു, ബാറ്ററി ചാര്‍ജ് ചെയ്തു, ബാറ്ററി മാറ്റാനും ശ്രമിച്ചു. എന്നാല്‍ ഫലം കണ്ടില്ല. 2014ല്‍ കാലഹരണപ്പെട്ട ഫോണുകള്‍ ഉപേക്ഷിച്ച് ജനം ഞങ്ങള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കി”- മോദി പറഞ്ഞു.

Signature-ad

2014 ഒരു വര്‍ഷം മാത്രമല്ല. മാറ്റത്തിന്റെ വര്‍ഷം കൂടിയാണ്. കാലഹരണപ്പെട്ട ഫോണുകള്‍ പോലെ അവരുടെ മരവിച്ച സ്‌ക്രീനുകളും പ്രവര്‍ത്തിച്ചിരുന്നില്ല. മുന്‍ സര്‍ക്കാര്‍ സമാനമായ നിലയില്‍ മരവിച്ച അവസ്ഥയിലായിരുന്നുവെന്നും മോദി വിമര്‍ശിച്ചു. മൂലധനം, വിഭവങ്ങള്‍, സാങ്കേതികവിദ്യ എന്നിവയിലേക്ക് ചുവടുവെയ്്ക്കാന്‍ ജനത്തെ പ്രേരിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണന. നിലവില്‍ ലോകം മെയ്ഡ് ഇന്‍ ഇന്ത്യ ഫോണുകള്‍ ഉപയോഗിക്കുന്നു.രാജ്യത്ത് 5ജി വിപുലീകരിക്കുക മാത്രമല്ല, 6ജി സാങ്കേതികവിദ്യ മേഖലയില്‍ മുന്‍നിരയില്‍ എത്താനുള്ള ദിശയിലേക്കും നീങ്ങുകയാണെന്നും മോദി പറഞ്ഞു.

 

 

 

Back to top button
error: