NEWSWorld

ഖത്തറിൽ ചാരപ്രവർത്തനം നടത്തി എന്ന് ആരോപണം:  മലയാളിയടക്കം 8 ഇന്ത്യക്കാർക്ക് വധശിക്ഷ

  ഖത്തറിൽ ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച് തടവിലായ എട്ട് ഇന്ത്യൻ മുൻ നാവികസേനാ ഉദ്യേഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തത്. പക്ഷേ 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത് ഇന്ത്യൻ  കോൺസൽ അധികൃതരുടെ ഈയിടെ നടന്ന സന്ദർശനത്തിനുശേഷമാണ്. ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി നടന്ന ചില സൗഹൃദസംഭാഷണങ്ങളാണ് സംശയത്തിലേക്കും അറസ്റ്റിലേക്കും നയിച്ചതെന്നാണു വിവരം. പാക്കിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളാണു പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുന്ന അൽ ദഹ്‌റ എന്ന കമ്പനിയിലെ 8 ഇന്ത്യൻ നാവിക ജീവനക്കാർക്കാണ് ഖത്തർ വധശിക്ഷ വിധിച്ചിത്. കൂടാതെ നാവിക സേനക്ക് വേണ്ടി ഉപകരണങ്ങളും നൽകുന്നത് ഈ കമ്പനിയാണ്. ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിവിരം പുറത്തുവിട്ടത്.
‘വിധി കേട്ടപ്പോൾ ഞങ്ങൾ ഞെട്ടിപോയി, വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിയമപരമായ നടപടിയിലേക്ക് പോകും’ എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Signature-ad

കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിചാരണയെല്ലാം രഹസ്യമായാണ് നടന്നത്. ഇതിന്റെ നിയമ വശങ്ങൾ എല്ലാം പഠിച്ചു ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേസിന്റെ നടപടിക്രമങ്ങൾ രഹസ്യമായാണ് ഖത്തർ കെെകാര്യം ചെയ്തത്.

ഇവർക്കെതിരെ ചുമത്തിയ കുറ്റം ഔദ്യോഗികമായി ഖത്തർ ഇപ്പോഴും ഇന്ത്യയെ അറിയിച്ചിട്ടില്ല. ഈ 8 പേർക്കുമെതിരെ ചുമത്തിയ വകുപ്പുകൾ എന്താണെന്നതിനെ കുറിച്ച് വരും ദിവസങ്ങളിൽ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിചാരണ വളരെ രഹസ്യമായി നടന്നതിനാൽ ഇന്ത്യക്ക് എത്രമാത്രം ഇടപെടാൻ സാധിക്കും എന്നതിനെ കുറിച്ച് വലിയ ധാരണയില്ല. ഇന്ത്യൻ സർക്കാരും ഖത്തർ സർക്കാരും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നുണ്ട്.

വിചാരണക്ക് ശേഷം ആണ് ഇവർക്ക് വധ ശിക്ഷ വിധിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതെയുള്ളു.

നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.

Back to top button
error: