NEWS

പച്ചമുളക് കൃഷി

ച്ചമുളക് നമുക്ക് വീട്ടുവളപ്പില്‍  അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ്. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നിങ്ങനെ പല ഇനങ്ങളുണ്ട്. ശാസ്ത്രീയമായി ചെയ്താല്‍ ലാഭം കൊയ്യാനാകുന്ന ഒന്നാണ് പച്ചമുളക് കൃഷി.

നന്നായി ഉണങ്ങിയ ചാണകപ്പൊടി നല്ല പൊടിയാക്കി മണ്ണില്‍ ചേര്‍ക്കുക. നന്നായി  മണ്ണിളക്കയശേഷം വിത്തു പാകുക. ഇവയ്ക്ക് നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുളച്ച്  ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാറാകും. തൈകള്‍ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി  നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം  മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക.

 

Signature-ad

പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. പത്തു ദിവസത്തിനു ശേഷം  കാലിവളം, എല്ലുപൊടി എിന്നിവ നല്കാം.  പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നതും നല്ലതാണ്. ചെടികള്‍ക്ക് താങ്ങു നല്കണം. വേനല്‍ ഒഴികെയുള്ള സമയങ്ങളില്‍  നന അത്ര പ്രധാനമല്ല.

 

തൈചീയല്‍ ഇലയുടെ  നീരൂറ്റിക്കുടിക്കു കീടങ്ങള്‍ എന്നിവയെ ഇല്ലാതാക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കാം.

Back to top button
error: