തൃശൂരിലും പെരുമ്പാവൂരിലുമായി രണ്ട് കുരുന്നുകൾ വ്യത്യസ്ത അപകടങ്ങളിൽ പൊലിഞ്ഞു പോയി. തൃശൂരിലെ കൊട്ടേക്കാട് ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ട് സൈക്കിളുമായി പുറത്തേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.
കളിക്കിടെ സൈക്കിള്‍ നിയന്ത്രണം വിട്ട് മാലിന്യക്കുഴിയില്‍ വീണ് അപകടം ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.
പെരുമ്പാവൂരില്‍ ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു. ചെമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടില്‍ വീരാന്റെ മകന്‍ ഉനൈസ് ആണ് മരിച്ചത്.
വീടിനടുത്തുള്ള കുളത്തില്‍ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. സംഭവം മറ്റാരുടേയും ശ്രദ്ധയില് പെട്ടില്ല. ജബീനയാണ് മാതാവ്.