IndiaNEWS

ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാള്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ബനസ്‌കന്ത ജില്ലയിലെ പാലൻപൂര്‍ പട്ടണത്തിലാണ് സംഭവം.

നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്‍റെ തൂണുകളില്‍ അടുത്തിടെ സ്ഥാപിച്ച സ്ലാബുകളാണ് തകർന്നുവീണത്.ഈ സമയം ഓട്ടോയില്‍  എത്തിയ ആളാണ് അപകടത്തിൽപ്പെട്ടത്. വലിയ കോണ്‍ക്രീറ്റ് സ്ലാബ് ഇയാളുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.

Signature-ad

 ഓട്ടോറിക്ഷയ്‌ക്കൊപ്പം ഒരു ട്രാക്ടറും  തകർന്നിട്ടുണ്ട്. രണ്ട് പേര്‍ കൂടി അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടെന്നാണ് വിവരം.

 ഇതുവരെ ഒരു മൃതദേഹം കണ്ടെടുത്തു. ഇനിയും എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കളക്ടര്‍ ബരൻവാള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: