മൈസൂർ:ഗുണ്ടല്‍പേട്ട മദൂരില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുംങ്കര സാബുവിന്റെ മകള്‍ ആഷ്‌ലി സാബു (23) ആണ് മരിച്ചത്.
കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാൻ മൈസൂരില്‍ പോയി തിരിച്ച് വരവെയാണ് ആഷ് ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കുണ്ട്. ബി.എഡ് കോഴ്സ് കഴിഞ്ഞ് മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷൻ സെൻറില്‍ പഠിപ്പിക്കുകയായിരുന്നു ആഷ്‌ലി.