KeralaNEWS

ഗുരുവായൂരില്‍ എത്തുന്നവര്‍ക്ക് ഇനി കുറഞ്ഞ ചെലവില്‍ എസി ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാം

ഗുരുവായൂരിൽ എത്തുന്നവര്‍ക്ക് ഇനി എസി ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാം. 3 മണിക്കൂറിന് ശുചിമുറി ചേര്‍ന്നുള്ള ഡോര്‍മിറ്ററിക്ക് 177 രൂപ മാത്രമാണ് ഫീസ്.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ശുചിമുറികളുമുണ്ട്. എല്ലാ സൗകര്യവുമുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിലാണ് ഈ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Signature-ad

3 മണിക്കൂറിന് ശുചിമുറി ചേര്‍ന്നുള്ള എസി ഡോര്‍ മെറ്റിറിക്ക് 177 രൂപയും പൊതു ശുചിമുറിയുള്ള എസി ഡോര്‍മിറ്ററിക്ക് 148 രൂപയും നോണ്‍ എസി ഡോര്‍മിറ്ററിക്ക് 118 രൂപയുമാണ് നിരക്ക്. പ്രസാദ് പദ്ധതിയില്‍ 8.86 കോടി രൂപ ചെലവില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിച്ച്‌ നല്‍കിയ ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവര്‍ത്തനം നടത്തുന്നത് കുടുംബശ്രീയാണ്. 38 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യത്തോടു കൂടിയ കെട്ടിടമാണ് ഇവിടെയുള്ളത്.

Back to top button
error: