KeralaNEWS

വന്ദേ ഭാരതിനായി ചെങ്ങന്നൂർ – പമ്പ റൂട്ടിൽ അര്‍ധ അതിവേഗ റെയില്‍പ്പാത

പത്തനംതിട്ട: വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനുകൾക്കായി ചെങ്ങന്നൂർ – പമ്പ റൂട്ടിൽ അര്‍ധ അതിവേഗ പാത നിർമ്മിക്കാൻ റെയിൽവേ.

60 കിലോമീറ്റര്‍ വരുന്ന പാതയില്‍ക്കൂടി 45 മിനിറ്റില്‍ ചെങ്ങന്നൂരില്‍നിന്നു പമ്ബയിലെത്താം.ഇരട്ടലൈനോടുകൂടി നിര്‍മിക്കുന്ന പാതയില്‍ ശബരിമല തീര്‍ഥാടനകാലത്ത് മാത്രമാകും ട്രെയിൻ സര്‍വീസ്.വന്ദേഭാരത് ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക.തുടര്‍ച്ചയായ സര്‍വീസുകളുണ്ടാകും.

വ്യാഴാഴ്ച ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ റെയില്‍വേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (കണ്‍സ്ട്രക്‌ഷൻ) ഷാജി സഖറിയ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.

Signature-ad

അതേസമയം കോട്ടയം വഴിയുള്ള വന്ദേ ഭാരതത്തിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു.മന്ത്രി സജി ചെറിയാന്റെ അഭ്യർത്ഥന പ്രകാരമാണ് സ്റ്റോപ്പ് അനുവദിച്ചത്.

ഇതോടെ വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന്റെ നിലവിലുള്ള സമയത്തില്‍ മാറ്റമുണ്ടാകും പുതിയ സമയക്രമം ഉടൻ റെയില്‍വേ പുറത്തുവിടും.ശബരിമല സീസണ്‍ മുൻനിര്‍ത്തി പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ്.

Back to top button
error: