ന്യൂഡല്‍ഹി:ഇസ്രായേല്‍ – ഹമാസ് യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.പാലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണില്‍ ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്.
ഇസ്രായേല്‍ – പാലസ്തീന് വിഷയത്തില്‍ ഇന്‍ഡ്യയുടെ പരമ്ബരാഗത നിലപാടില്‍ കേന്ദ്ര സർക്കാര്‍ മാറ്റം വരുത്തിയെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ചത്.
മേഖലയില്‍ സുരക്ഷാ സാഹചര്യം മോശമാകുന്നതില്‍ ആശങ്ക അറിയിച്ച പ്രധാനമന്ത്രി ഗാസയിലെ അല്‍ അഹ് ലി ആശുപത്രിയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനവും രേഖപ്പെടുത്തി. പാലസ്തീന് ജനതയ്ക്കുള്ള സഹായങ്ങള്‍ ഇന്‍ഡ്യ തുടരുമെന്നും നരേന്ദ്രമോഡി അറിയിച്ചു.