KeralaNEWS

ബംഗളൂരുവിൽ നിന്ന് ലഹരി കടത്ത്; ബി.ഡി.എസ് വിദ്യാര്‍ഥി പിടിയില്‍

കൊല്ലം: ലക്ഷങ്ങള്‍ വിലവരുന്ന  എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാര്‍ഥി പൊലീസ് പിടിയില്‍. കോഴിക്കോട് പൂനൂര്‍ കിഴക്കോത്ത് പുതുപറമ്ബില്‍ വീട്ടില്‍ പി.പി.നൗഫലിനെയാണ് (28) അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍  പുലര്‍ച്ചെ ആറോടെ കൊട്ടിയം ജങ്ഷനില്‍ വച്ചാണ് നൗഫല്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്നെത്തിയ ആഡംബര ബസ്സില്‍ കൊട്ടിയത്ത് ഇറങ്ങുമ്ബോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 ബസില്‍ നിന്നിറങ്ങിയ ഉടൻ തന്നെ നൗഫലിനെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ മാരക ലഹരി വസ്തു കണ്ടെടുക്കുകയുമായിരുന്നു. ബംഗളൂരുവില്‍ നിന്ന് വലിയ അളവില്‍ ലഹരി കടത്തിക്കൊണ്ടുവന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
ഇയാള്‍ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിയാണ്.

Back to top button
error: