KeralaNEWS

ഇന്ന് മുതൽ അർത്തുങ്കൽ പള്ളി വേളാങ്കണ്ണി റൂട്ടിൽ കെഎസ്ആർടിസി സർവീസ് 

ചേര്‍ത്തല: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളായ അര്‍ത്തുങ്കല്‍ ബസിലിക്കയും വേളാങ്കണ്ണിയും ബന്ധപ്പെടുത്തി കെഎസ്‌ആര്‍ടിസിയുടെ പുതിയ സൂപ്പര്‍ ഡീലക്സ് പുഷ്ബാക്ക് എയര്‍ ബസ് ഇന്നുമുതൽ സര്‍വീസ് ആരംഭിക്കുന്നു

ഒക്റ്റോബര്‍ 20ന് അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ഉച്ചയ്ക്ക് 2:30ന് കൃഷി മന്ത്രി പി.പ്രസാദും, ആലപ്പുഴ എംപി അഡ്വ. എ.എം. ആരിഫും ചേര്‍ന്നാണ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

Signature-ad

ചേര്‍ത്തലയില്‍ നിന്നു ദിവസവും ഉച്ചക്ക് 2:30ന് ആരംഭിച്ച്‌ അര്‍ത്തുങ്കല്‍, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂര്‍, പാലക്കാട്‌, കോയമ്ബത്തൂര്‍, കരൂര്‍, ട്രിച്ചി, തഞ്ചാവൂര്‍ വഴി വേളാങ്കണ്ണിയില്‍ അടുത്ത ദിവസം രാവിലെ 6:25ന് എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

വേളാങ്കണ്ണിയില്‍ നിന്നു വൈകിട്ട് 5:30 നു തിരിക്കുന്ന സര്‍വീസ് അടുത്ത ദിവസം രാവിലെ 7:00 നു ചേര്‍ത്തലയില്‍ എത്തിച്ചേരും.

www.onlineswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്ലിക്കേഷൻ വഴിയും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാം.

Back to top button
error: