ന്യൂഡല്‍ഹി: യു.എ.പി.എ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിന്റെ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്. മൂന്നാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശം. ന്യൂസ് ക്ലിക്ക് എഡിറ്ററും എച്ച്.ആര്‍ മാനേജരുമാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ന്യൂസ് ക്ലിക്കിന്റെ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. അന്വേഷണത്തിന് തടസം നില്‍ക്കാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി.
ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ന്യൂസ് ക്ലിക്കിനുവേണ്ടി ഹാജരായത്. 71 വയസ് കഴിഞ്ഞ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുരകായസ്ത ജയിലിലാണെന്നും അടിയന്തരമായി കേസ് പരിഗണിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.