കോട്ടയം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി ബി.ഇ.എഫ്.ഐ, കോട്ടയം ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ഏരിയയിലെ പ്രധാന ശാഖകൾക്ക് മുന്നിൽ ശ്രദ്ധക്ഷണിക്കൽ സായാഹ്നം പരിപാടി നടത്തി. ബാങ്ക് സ്വകാര്യവത്കരണം അവസാനിപ്പിക്കുക, സഹകരണ മേഖലയെ ശക്തിപ്പെടുത്തുക, ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പുറം കരാർ വത്ക്കരണം അവസാനിപ്പിക്കുക, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, അകാരണമായ പിരിച്ച് വിടലുകൾ അവസാനിപ്പിക്കുക, എൻ.പി.എസ് നിർത്തലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക, പെൻഷൻ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ശ്രദ്ധക്ഷണിക്കൽ സായാഹ്നം.
കോട്ടയം ഏരിയായിൽ കേരള ബാങ്ക് കോട്ടയം റീജിയണൽ ഓഫീസിന് മുന്നിൽ നടന്ന ശ്രദ്ധക്ഷണി ക്കൽ സായാഹ്ന പരിപാടി ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആശ മോൾ പി.ആർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ബിനു, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ. റെഡ്യാർ, ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമൻ, ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി തുഷാര.എസ്. നായർ എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി യു. അഭിനന്ദ് സ്വാഗതവും വനിത സബ് കമ്മിറ്റി കൺവീനർ അനിത.ആർ. നായർ നന്ദിയും പ്രകാശിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചങ്ങനാശ്ശേരി എസ്.ബി കോളേജ് ശാഖയ്ക്ക് മുന്നിൽ നടന്ന ശ്രദ്ധക്ഷണിക്കൽ സായാഹ്‌നം സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം ടി.എസ്. നിസ്താർ ഉദ്ഘാടനം ചെയ്തു.
കേരള ഗ്രാമിണ ബാങ്ക് ഈരാറ്റ്പേട്ട ശാഖയ്ക്ക് മുന്നിൽ നടന്ന ശ്രദ്ധക്ഷണിക്കൽ സായാനം ബി.ഇ.എഫ്.ഐ, ഈരാറ്റ്പേട്ട, ഏരിയ പ്രസിഡന്റ് സിബി തോമസ് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് കടുത്തുരുത്തി ശാഖയ്ക്ക് മുന്നിൽ നടന്ന സായാഹ്ന പരിപാടി യു.ബി.ഐ.ഇ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ബറോഡ, വൈക്കം ശാഖയ്ക്ക് മുന്നിൽ നടന്ന സായാഹ്‌നം ബി.ഒ.ബി.ഇ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക്, കാഞ്ഞിരപ്പള്ളി ശാഖയ്ക്ക് മുന്നിൽ നടന്ന ശ്രദ്ധക്ഷണിക്കൽ സായാഹ്നം ബി.ഇ.എഫ്.ഐ ഏരിയ സെക്രട്ടറി നാസർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.