IndiaNEWS

ശിവകാശിയില്‍ പടക്ക നിർമ്മാണ ശാലകളില്‍ സ്ഫോടനം: 12 പേര്‍ക്ക് ദാരുണാന്ത്യം

   തമി‍ഴ്നാട്: ശിവകാശിയിലെ പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്ഫോടനത്തില്‍ 12പേര്‍ക്ക് ദാരുണാന്ത്യം. ഒമ്പത് സ്ത്രീകൾക്കും മൂന്ന് പുരുഷന്മാർക്കുമാണ് ജീവഹാനി സംഭവിച്ചത്. നിരവധി പേര്‍ക്ക് പരുക്ക് പറ്റിയതായും റിപ്പോര്‍ട്ട്. വിരുദുനഗര്‍ ജില്ലയിലെ കമ്മാപട്ടി ഗ്രാമത്തിലെ രണ്ട് പടക്കശാലകളിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ചൊവ്വാ‍ഴ്ച വൈകിട്ടാണ് സംഭവം.

പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ് ഇന്ന് വൈകിട്ട് 4 മണിയോടെ സ്ഫോടനമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 3 ലക്ഷം രൂപ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ധനസഹായം പ്രഖ്യാപിച്ചു.

Back to top button
error: