IndiaNEWS

മിസോറാമില്‍ മണിപ്പുര്‍ വിഷയം ആയുധമാക്കാന്‍ കോണ്‍ഗ്രസ്; ബി.ജെ.പി വിരുദ്ധത വോട്ടാക്കാന്‍ നീക്കം

ഐസ്വാള്‍: മിസോറാമില്‍ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്. മണിപ്പൂര്‍ സംഘര്‍ഷം പ്രധാന പ്രചാരണ ആയുധമാക്കുവാനാണ് കോണ്‍ഗ്രസ് തീരുമാനം. മിസോറാമില്‍ തുടരുന്ന രാഹുല്‍ ഗാന്ധി ഇന്ന് പൊതുയോഗങ്ങളില്‍ പങ്കെടുക്കും.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസും, നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ മിസോ നാഷണല്‍ ഫ്രണ്ടും പോരാട്ടത്തിനിറങ്ങുന്നത്. പക്ഷെ ഇത്തവണത്തെ പോരാട്ടത്തിനു പുതിയ പാര്‍ട്ടിയായ സൊറാം പീപ്പിള്‍സ് മൂവ്‌മെന്റും ഉണ്ട്. നവംബര്‍ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരമാകും നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരോട് പോരാടി സീറ്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളത്.

Signature-ad

അതേസമയം, മിസോറാമില്‍ മണിപ്പൂര്‍ വിഷയം പ്രധാന പ്രചാരണ ആയുധമാക്കുവാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ഇന്നലെ മിസോറാമില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുല്‍ ഗാന്ധി മണിപ്പൂര്‍ വിഷയത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്നും പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്ന രാഹുല്‍ മണിപ്പൂര്‍ വിഷയം ഉയര്‍ത്തിയായിരിക്കും ചര്‍ച്ചകള്‍ നടത്തുക. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമില്‍ മണിപ്പുര്‍ വിഷയത്തില്‍ ബി.ജെ.പിയോട് കടുത്ത അമര്‍ഷമാണുള്ളത്. ഇത് എന്‍.ഡി.എ കക്ഷിയായ എം.എന്‍.എഫിന് തിരിച്ചടിയുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.

 

Back to top button
error: