KeralaNEWS

വൻതിരക്ക്: പരശുറാമിൽ യാത്രക്കാരി കുഴഞ്ഞുവീണു

കണ്ണൂർ : തിരക്കിൽപ്പെട്ട് പരശുറാം എക്സ്പ്രസിൽ  പെൺകുട്ടി ബോധരഹിതയായി. തിങ്കളാഴ്ച രാവിലെ തീവണ്ടി കോഴിക്കോട്ട്‌ എത്താറായപ്പോഴാണ് സംഭവം.
കുഴഞ്ഞുവീണ യാത്രക്കാരിയെ കോഴിക്കോട് സ്റ്റേഷനിൽ ഇറക്കാൻതന്നെ പ്രയാസപ്പെട്ടുവെന്ന് കൂടെയുള്ള യാത്രക്കാർ പറഞ്ഞു. അത്രയ്ക്കും തിരക്കായിരുന്നു വണ്ടിയിൽ.
കോച്ചുകൾ വെട്ടിക്കുറച്ചതോടെ കേരളത്തിലെ പല ട്രെയിനുകളിലെയും അവസ്ഥ ഇതാണ്.ഒരാഴ്ചയ്ക്കുള്ളിൽ ജനറൽ കോച്ചിൽ ശ്വാസംമുട്ടി യാത്രക്കാരി തളർന്നു വീണ രണ്ടാമത്തെ സംഭവമാണിത്‌.
വന്ദേഭാരതിന് വേണ്ടി മറ്റു വണ്ടികൾ ദീർഘനേരം പിടിച്ചിടുന്നതും യാത്രക്കാരെ തളർത്തുന്നു.പരശുറാം എക്‌സ്പ്രസിൽ രണ്ടു കോച്ചുകൾ കൂടി വർധിപ്പിക്കുക.മറ്റു വണ്ടികളെ പിടിച്ചിടാതിരിക്കാൻ വന്ദേഭാരതിന്റെ സമയം പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിക്കാനാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

Back to top button
error: