IndiaNEWS

ഇതുവരെ വില്‍പ്പന നടത്തിയത് ഏഴുകുഞ്ഞുങ്ങളെ;വനിതാ ഡോക്ടറും ഇടനിലക്കാരിയും അറസ്റ്റിൽ

ചെന്നൈ: നവജാതശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ എ.അനുരാധ(49) ഇടനിലക്കാരിയായ സനര്‍പാളയം സ്വദേശി ലോകാമ്മാള്‍(38) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

സംഘത്തില്‍ ഉള്‍പ്പെട്ട ഇടനിലക്കാരിയും സഹായിയായ വനിതാ ഡോക്ടറും ആണ് തിരുച്ചെങ്ങോട് ടൗണ്‍ പോലീസിന്റെ പിടിയിലായത്. സൂര്യംപാളയം സ്വദേശിയായ ദിനേശിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Signature-ad

നവജാത ശിശുക്കളെ പണം നല്‍കി വാങ്ങിയശേഷം കുട്ടികളില്ലാത്ത ദമ്ബതിമാര്‍ക്ക് വില്‍പ്പന നടത്തുന്നതാണ് പ്രതികള്‍ ചെയ്തിരുന്നതെന്നും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ഇവര്‍ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

വനിതാ ഡോക്ടറുടെ സഹായത്തോടെ ഇതുവരെ ഏഴുകുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയതായാണ് ചോദ്യംചെയ്യലില്‍ ലോകാമ്മാള്‍ വെളിപ്പെടുത്തിയത്. തിരുനെല്‍വേലി, തിരുച്ചിറപ്പള്ളി തുടങ്ങിയ മേഖലകളിലാണ് കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയിട്ടുള്ളതെന്നും പ്രതി മൊഴിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും അനധികൃത അവയവദാന ഇടപാടിലടക്കം പ്രതികള്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Back to top button
error: