IndiaNEWS

മോദിയുടെ ഇന്ത്യയില്‍, നീതി തേടുന്നത് ഒരു ക്രിമിനല്‍ കുറ്റമാണെന്ന് ഞാന്‍ അറിഞ്ഞില്ല – ശ്വേത സഞ്ജീവ് ഭട്ട്

ന്യൂഡൽഹി‍ :മുൻ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി. തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ചതിനാണ് അദ്ദേഹത്തിന് പിഴയിട്ടത്.സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ സുപ്രീം കോടതി തളളുകയും ചെയ്തു.
കള്ളക്കേസ് ചുമത്തി ഭരണകൂടം തന്നെ കാരാഗൃഹത്തിലടച്ചെന്ന് ആരോപിച്ചാണ് മുൻ ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് കോടതിയെ സമീപിച്ചത്.

അതേസമയം മോദിയുടെ ഇന്ത്യയില്‍, നീതി തേടുന്നത് ഒരു ക്രിമിനല്‍ കുറ്റമാണെന്ന് ഞാന്‍ അറിഞ്ഞില്ലെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് പറഞ്ഞു.

നീതി തേടുന്ന വ്യക്തിക്ക് സുരക്ഷിത താവളമായിരിക്കണം കോടതികള്‍. എന്നാല്‍, കോടതി തന്നെ അധികാരം ദുരുപയോഗം ചെയ്ത് നീതിക്കായി സമീപിക്കുന്നവരെ ശിക്ഷിക്കുമ്ബോള്‍, നീതി തേടി ഒരാള്‍ എവിടേക്കാണ് തിരിയേണ്ടത്? വ്യക്തികളെ കോടതിയെ സമീപിച്ചതിന് ശകാരിക്കുകയും, ഭീഷണിപ്പെടുത്തുകയും, ശിക്ഷിക്കുകയും ചെയ്യുന്നത് അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ഘോര ലംഘനമാണ്.

എന്നാല്‍, ഇന്ന് എന്റെ ആ വിശ്വാസത്തെ ഞാന്‍ തന്നെ ചോദ്യം ചെയ്യുകയാണ്. കോടതിയില്‍ ‘പലതവണ’ സമീപിച്ചതിന് കോടതി ഞങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. മോദിയുടെ ഇന്ത്യയില്‍, നീതി തേടുന്നത് ഒരു ക്രിമിനല്‍ കുറ്റമാണെന്ന് ഞാന്‍ അറിഞ്ഞില്ല. ഒരു ഫോറത്തില്‍ നീതി തേടാന്‍ കഴിയുന്ന തവണകള്‍ക്ക് ഒരു പരിധിയുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു! നീതി ലഭ്യമാവല്‍, പരിമിതമായ നീതിയല്ല, ഈ രാജ്യത്തിന്റെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പ് നല്‍കുന്ന ഒരു അടിസ്ഥാനാവകാശമാണെന്ന് ഞാന്‍ നിഷ്‌കളങ്കമായി കരുതി.

Signature-ad

 

കഴിഞ്ഞ അഞ്ച് വര്‍ഷമായി, ഞങ്ങള്‍ ഫയല്‍ ചെയ്ത ഓരോ ഹരജിയും വര്‍ഷങ്ങളോളം നമ്ബര്‍ പോലുമില്ലാതെ രജിസ്റ്ററില്‍ പൊടിപിടിച്ചുകിടന്ന്, പിന്നീട് വാദം കേള്‍ക്കാതെ തള്ളിക്കളയുകയാണ് കോടതിയുടെ പതിവ്. നീതി വ്യവസ്ഥാപിതമായി നിഷേധിക്കപ്പെടുന്നതുകൊണ്ട് തന്നെയാണ്, തുടരെ തുടരെ ഞങ്ങള്‍ നീതി തേടി കോടതിയെ സമീപിക്കുന്നത്. നീതി തേടുന്ന വ്യക്തിക്ക് സുരക്ഷിത താവളമായിരിക്കണം കോടതികള്‍. എന്നാല്‍, കോടതി തന്നെ അധികാരം ദുരുപയോഗം ചെയ്ത് നീതിക്കായി സമീപിക്കുന്നവരെ ശിക്ഷിക്കുമ്ബോള്‍, നീതി തേടി ഒരാള്‍ എവിടേക്കാണ് തിരിയേണ്ടത്? വ്യക്തികളെ കോടതിയെ സമീപിച്ചതിന് ശകാരിക്കുകയും, ഭീഷണിപ്പെടുത്തുകയും, ശിക്ഷിക്കുകയും ചെയ്യുന്നത് അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ഘോര ലംഘനമാണ്.

 

എന്നാല്‍, ഖേദകരമായ കാര്യം, നീതി തേടുന്നവര്‍ ചൂഷണം ചെയ്യപ്പെടുകയും, ശകാരിക്കപ്പെടുകയും, പിഴ ചുമത്തപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത് എന്നതാണ്. സത്യസന്ധതയ്ക്ക് സമൂഹത്തില്‍ സ്ഥാനമില്ലാതാവുകയും, വിധ്വംസകര്‍ ഭരണം നടത്തുകയും ചെയ്യുന്നു. ബലാത്സംഗക്കാരും കലാപകാരികളും ജനക്കൂട്ട ആക്രമണകാരികളും, സ്വതന്ത്രരായി വിഹരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്; എന്നാല്‍ സത്യസന്ധരും ധീരരുമായ വ്യക്തികള്‍ ജയിലുകളില്‍ കോടതിയിലെ ഒരു നീതി പുലരുന്ന ദിനത്തിനായി കാത്തിരിക്കുന്നു.

 

ഈ ഭരണകൂടം അവരുടെ അമിതമായ അധികാരം ഉപയോഗിച്ച്‌ നമ്മുടെ സംവിധാനങ്ങളെ തകര്‍ക്കുകയും, ഒരിക്കല്‍ ശക്തമായിരുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയുമാണ് ചെയ്യുന്നത്. ഇതെല്ലാം സഞ്ജീവിനെ ഭീഷണിപ്പെടുത്താനും, നിശബ്ദനാക്കാനും, തകര്‍ക്കാനുമാണ്.

 

ഈ ഭരണകൂടത്തോടും അവരുടെ ശിങ്കിടികളോടും എനിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്: നിങ്ങളുടെ അധാര്‍മികമായ കളികള്‍ തുടരാം. എല്ലാവിധ പ്രതികൂല സാഹചര്യങ്ങളിലും ഞങ്ങള്‍ പോരാട്ടം തുടരും. സത്യവും സത്യസന്ധതയും ഞങ്ങളോടൊപ്പം ഉണ്ട്, നിങ്ങള്‍ക്ക് നിങ്ങളുടെ എല്ലാ അധികാരശക്തിയും ഉണ്ട്. അതിനാല്‍ ഞങ്ങളെ തല്ലുകയോ, തകര്‍ക്കുകയോ, ഭീഷണിപ്പെടുത്തുകയോ, ശല്യപ്പെടുത്തുകയോ ചെയ്‌തോളൂ. നിങ്ങള്‍ വെറുപ്പിലൂടെയും ഭയത്തിലൂടെയും വിധ്വംസന പ്രവര്‍ത്തിയിലൂടെയും പണിത കള്ളങ്ങളുടെ കോട്ട തകര്‍ന്നു വീഴുന്നതുവരെ ഞങ്ങള്‍ പോരാട്ടം തുടരും.”-അവർ പറഞ്ഞു.

Back to top button
error: