KeralaNEWS

തൃശൂരിൽ 4 ബിരുദ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു, സെന്റ് തോമസ് കോളജിലെയും സെന്റ് അലോഷ്യസിലെയും  വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്

   തൃശൂരിൽ പുത്തൂരിനടുത്ത് 4  വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കൈനൂര്‍ ചിറയില്‍ ഉണ്ടായ അപകടത്തില്‍ ബിരുദ വിദ്യാര്‍ഥികളാണു മരിച്ചത്. തൃശൂർ സെന്റ് തോമസ് കോളജിലെ 3 വിദ്യാർഥികളും സെന്റ് അലോഷ്യസ്സിലെ ഒരു വിദ്യാർഥിയാണു മരിച്ചത്. അബി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ (സെന്റ് തോമസ് കോളജ്) അർജ്ജുൻ (സെന്റ് അലോഷ്യസ്) എന്നിവരാണു മരിച്ചത്. ബിബിഎ ഒന്നാം വർഷ വിദ്യാർഥികളാണ്.  ഇവർ കോളജിലെത്തിയ ശേഷം ചിറയിലേക്കു നീന്താൻ പോകുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

നാട്ടുകാർ ഉടൻ  രക്ഷാപ്രവർത്തമത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണു രണ്ട് പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.  മറ്റ് 2 പേർക്കു വേണ്ടി തെരച്ചിൽ തുടരുന്നു.  സേനയുടെ സ്‌ക്യൂബ ടീം അടക്കം പ്രദേശത്തുണ്ട്.

Back to top button
error: