KeralaNEWS

കോഴിക്കോട് ഇടിമിന്നലില്‍ വീടിന് തീപിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ചെക്യാട് കണ്ടിവാതുക്കലില്‍ ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലില്‍ വീടിന് തീപിടിച്ചു. കണ്ടിവാതുക്കല്‍ അഭയ ഗിരിയിലെ പുറപ്പുഴയില്‍മേരിയുടെ വീടിനാണ് തീപിടിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചു. മിന്നലിന്റെ ആഘാതത്തില്‍ മേരിക്കും മകന്‍ പ്രിന്‍സിനും പരിക്കേറ്റു.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലാപ്പാറയില്‍ രണ്ടുനില വീട് പൂര്‍ണമായും തകര്‍ന്നു. പുല്ലാപ്പാറ സ്വദേശി ഷംനാദിന്റെ വീടാണ് തകര്‍ന്നത്. കൊച്ചുവേളിയില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് ട്രെയിനിന്റെ സമയം മാറ്റി.

Signature-ad

തുടര്‍ച്ചയായി പെയ്ത മഴയില്‍ തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തെറ്റിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് കുളത്തൂര്‍ ശ്രീകാര്യം റോഡില്‍ വെള്ളം കയറി. റോഡുകള്‍ വെള്ളത്തിലായതിനാല്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടു. പോത്തന്‍കോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ തുടരും.

Back to top button
error: