ജയ്പൂർ: ഹമാസ്- ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മ ശാന്തിക്കായി രാജസ്ഥാനിലെ അജ്മീറില്‍ പ്രാര്‍ഥനയും ഹോമവും നടത്തി വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ.
അജ്മീറിലെ പുഷ്കര്‍ തടാകത്തിന്റെ കരയിലെ ബദ്രി ഘട്ടിലാണ് ഹോമം നടത്തിയത്. വിഎച്ച്പി സംഘടിപ്പിച്ച ഹോമത്തില്‍ വിനോദ സഞ്ചാരികളും പങ്കാളികളായി.
കൈക്കുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം ആക്രമണത്തിന് ഇരയാക്കുന്ന ഹമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ അപലപിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് സിറ്റി പ്രസിഡന്റ് ത്രിഭുവന്‍ പരാശര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ദുഃഖിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്ക് വേണ്ടിയും തങ്ങള്‍ പ്രാര്‍ഥന യോഗം നടത്തിയെന്നും പരാശര്‍ വ്യക്തമാക്കി.