NEWSWorld

ഗാസയിൽ ഇസ്രേലി സൈന്യത്തിന്‍റെ മിന്നലാക്രമണം; 250 ബന്ദികളെ രക്ഷപെടുത്തി

ടെൽ അവീവ്:ഗാസ സുരക്ഷാവേലിക്ക് സമീപം ഇസ്രേലി സൈന്യത്തിന്‍റെ മിന്നലാക്രമണം.ഇതിന്റെ വീഡിയോ പുറത്ത് വന്നു. 250 ബന്ദികളെയും സേന രക്ഷപെടുത്തി.

ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ദികളാക്കിയ 250 ഓളം പേരെ എലൈറ്റ് യൂണിറ്റ് രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേനയാണ് (ഐഡിഎഫ്) പുറത്തുവിട്ടത്.

സൈന്യത്തിന്‍റെ “ഷായെറ്റെറ്റ് 13′ യൂണിറ്റ് സൂഫ ഔട്ട്‌പോസ്റ്റിലേക്ക് ഇരച്ചുകയറി മിന്നലാക്രമണം നടത്തുകയായിരുന്നു.

Signature-ad

ആക്രമണത്തില്‍ ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്‍റെ ഡെപ്യൂട്ടി കമാൻഡര്‍ മുഹമ്മദ് അബു ആലി ഉള്‍പ്പെടെ അറുപതിലധികം ഹമാസ് ഭീകരരെ വധിക്കുകയും 26 പേരെ പിടികൂടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു.

 ഇസ്രയേല്‍ സൈനികര്‍ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചു കയറുന്നതും
തുടര്‍ന്ന് ബങ്കറിനുള്ളില്‍ പ്രവേശിച്ച സൈനികര്‍ ബന്ദികളെ രക്ഷിക്കുന്നതും പരിക്കേറ്റവരെ സ്ട്രെച്ചറില്‍ കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.

Back to top button
error: