IndiaNEWS

മക്കയിൽ ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തി അറസ്റ്റിലായി കോണ്‍ഗ്രസ് നേതാവ് 

ഭോപ്പാല്‍: രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാൻ മക്കയിലെ പള്ളിയില്‍ വച്ച്‌ ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തി അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് തിരികെ നാട്ടിലെത്തി.

മദ്ധ്യപ്രദേശ് സ്വദേശിയായ റാസ ഖാദ്രിയാണ് ദീര്‍ഘനാളത്തെ ജയില്‍ വാസത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. നിവാരി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് റാസ. മക്കയില്‍ വച്ച്‌ പോസ്റ്റര്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഇയാളെ 8 മാസം ശിക്ഷ നല്‍കി സൗദി അറേബ്യൻ പോലീസ് ജയിലിലടച്ചത്.

Signature-ad

8 മാസത്തേക്കാണ് പോലീസ് ജയിലിലടച്ചത്. അതില്‍ രണ്ട് മാസത്തോളം ഇരുട്ടുമുറിയിലാണ് കിടന്നത്. കഴിക്കാൻ ഉണങ്ങിയ റൊട്ടി മാത്രമാണ് ലഭിച്ചതെന്നും ആരും തന്നെ സഹായിച്ചില്ല എന്നും റാസ പറയുന്നു. തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ഉറങ്ങാൻ പോലും അനുവദിച്ചില്ല. വായില്‍ വെള്ളം ഒഴിച്ച്‌ എപ്പോഴും ഉണര്‍ത്തും. മാനസികമായി വലിയ പീഡനമാണ് താൻ അനുഭവിച്ചതെന്നും മദ്ധ്യപ്രദേശിലെ പ്രാദേശിക മാധ്യമങ്ങളോട് റാസ വെളിപ്പെടുത്തി.

Back to top button
error: