IndiaNEWS

തമിഴ്നാട്ടിൽ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടു മലയാളികള്‍ മരിച്ചു; മരിച്ചവർ പത്തനംതിട്ട സ്വദേശികൾ

ഹൊസുർ: തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടു മലയാളികള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമന്‍, സന്ദീപ് എന്നിവരാണു മരിച്ചത്.
സഹയാത്രികരായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മണ്ണടിയില്‍ നിന്ന് ബെംഗളുരുവിലേക്കു വരുന്നതിനിടെയാണ് അപകടം.പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ബെംഗളുരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ച ഇരുവരും. മൃതദേഹങ്ങള്‍ കൃഷ്ണഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Back to top button
error: