LocalNEWS

യുവതിയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി, കണ്ണൂർ ഇരിട്ടിയിലാണ് സംഭവം

കണ്ണൂര്‍: ഇരിട്ടി നഗരത്തിനടുത്ത് എടക്കാനത്ത് യുവതിയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. എടക്കാനം എല്‍ പി സ്‌കൂളിന് സമീപത്തെ നിട്ടൂര്‍ വീട്ടില്‍ എന്‍ അനിഷ (35) ആണ് മരിച്ചത്. ഇന്നലെ (തിങ്കൾ)  ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.

അനിഷയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടുകിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്ത് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരിട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Back to top button
error: