IndiaNEWS

തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച്‌ മത്സരിക്കാൻ ബിജെപി

ചെന്നൈ:എ ഐ എ ഡി എം കെയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം വീണ്ടും പാളിയതിനു പിന്നാലെ തമിഴ്‌നാട്ടിൽ 39 മണ്ഡലങ്ങളിലും തനിച്ചു മത്സരിക്കാൻ ബിജെപി.ഇതിനായി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നീക്കം ബിജെപി ആരംഭിച്ചു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെയുമായി സഖ്യത്തിലായിരുന്നു ബി ജെ പി മത്സരിച്ചിരുന്നത്. എന്നാല്‍ ഡി എം കെ – കോണ്‍ഗ്രസ് – ഇടത് സഖ്യം തീര്‍ത്ത തരംഗത്തില്‍ നിലംതൊടാൻ പോലും ബി ജെ പിക്ക് സാധിച്ചിരുന്നില്ല.

എ ഐ എ ഡി എം കെയാകട്ടെ തേനി ഒഴികെ മത്സരിച്ച 19 സീറ്റിലും പരാജയപ്പെട്ടു.ഡി എം കെ മത്സരിച്ച 20 ല്‍ 20 സീറ്റിലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 9 ല്‍ എട്ടിലും ഇടത് പാര്‍ട്ടികളായ സി പി എമ്മും സി പി ഐയും രണ്ട് വീതം സീറ്റുകളിലും വിജയിച്ചു. ലീഗ്, എം ഡി എം കെ , വി സി കെ, തുടങ്ങിയ നാല് കക്ഷികള്‍ ഒരോ സീറ്റുകളിലുമായിട്ടായിരുന്നു വിജയം.

Signature-ad

ഇത്തവണയും ഐഐഎഡിഎംകെയുമായി ബി ജെ പി സഖ്യം ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.എന്നാല്‍ ബി ജെ പിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്ന് എ ഐ എ ഡി എം കെ പ്രഖ്യാപിക്കുകയായിരുന്നു. എ ഐ എ ഡി എം കെയുടെ മുൻ നേതാക്കളെക്കുറിച്ചുള്ള ബി ജെ പി അധ്യക്ഷൻ അണ്ണാമലൈ ഉള്‍പ്പെടെയുള്ളവരുടെ പരാമര്‍ശങ്ങളായിരുന്നു നേതൃത്വത്തെ ചൊടിപ്പിച്ചത്.

സഖ്യം പുനഃസ്ഥാപിക്കാൻ ദേശീയ നേതൃത്വം അടക്കം ഇടപെട്ടെങ്കിലും വഴങ്ങാൻ എ ഐ എ ഡി എം കെ തയ്യാറായില്ല. ഇതോടെ എ ഐ എ ഡി എം കെ വിമതരുമായും മറ്റ് ചെറുപാര്‍ട്ടികളുമായും സഖ്യം ഉണ്ടാക്കാനായിരുന്നു ബി ജെ പിയുടെ ആദ്യ നീക്കം. എന്നാല്‍ ഇത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തനിച്ച്‌ മത്സരിക്കാൻ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.

Back to top button
error: