തൃശൂർ: കരുവന്നൂർ തട്ടിപ്പിന്റെ ഇരയായി ശശി മാറിയെന്ന് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ. കരുവന്നൂരിൽ ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച കോളങ്ങാട്ട് പറമ്പിൽ ശശിയുടെ വീട് സന്ദർശിച്ചതിന് ശേഷമാണ് ജോസ് വള്ളൂരിന്റെ പ്രതികരണം. കരുവന്നൂർ ബാങ്ക് നീതി കാട്ടിയില്ലെന്ന് ശശിയുടെ സഹോദരി മിനിയും പറഞ്ഞു. വിദഗ്ധ ചികിത്സയക്ക് പണം വേണമെന്നാവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. ചികിത്സക്ക് പണം വേണമെന്ന് പറഞ്ഞിട്ടു തന്നെയാണ് ബാങ്കിനെ സമീപിച്ചത്. എന്നാൽ അത് മുഴുവൻ തന്നില്ലെന്നും മിനി പറഞ്ഞു.
1.90 ലക്ഷം മാത്രമാണ് തന്നത്. 5 ലക്ഷം ചെലവായിട്ടുണ്ടെന്ന് പറഞ്ഞിട്ടും തന്നില്ല. ബില്ലുകൾ കാണിച്ചിട്ടും പണം തന്നില്ല. അമ്മയെ സംരക്ഷിക്കാൻ ആ പണം മടക്കി വേണമെന്നും മിനി ആവശ്യപ്പെട്ടു. 25 ലക്ഷം സ്വന്തം പേരിലും രണ്ടാമത്തെ മകൻ അരുൺ 8 ലക്ഷം നിക്ഷേപമുണ്ടെന്ന് കരുവന്നൂരിലെ പണം നിക്ഷേപകയായ സരോജിനി പി.ആർ പറഞ്ഞു. സർക്കാർ തരുമ്പോൾ തരുന്നാണ് പറയുന്നത്. 25 ലക്ഷം സ്വന്തം പേരിലും രണ്ടത്തെ മകൻ അരുൺ 8 ലക്ഷം നിക്ഷേപമുണ്ട്. സർക്കാർ തരുമ്പോൾ തരുമെന്നാണ് പറയുന്നത്. എനിക്ക് 82 വയസ്സായി. ജീവിക്കാൻ മറ്റ് മാർഗമില്ല. എനിക്ക് പണം തിരികെ കിട്ടണം. സഹകരണ പ്രസ്ഥാനം നശിക്കാൻ പാടില്ല, എന്നാൽ നാടാകെ നശിക്കുമെന്നും സരോജിനി പറഞ്ഞു