KeralaNEWS

ഭർത്താവ് മരിച്ച സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച  യുവാവ് അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.പള്ളിക്കത്തോട് സ്വദേശി ജിബിൻ മാർട്ടിൻ ജോണാണ്(26) അറസ്റ്റിലായത്.

ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയുമായി പ്രതി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡനത്തിനിരയാക്കുകയുമായിരുന്നു.പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകുകയും തുടർന്ന് പള്ളിക്കത്തോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: