IndiaNEWS

കൊങ്കണ്‍ പാതയിൽ ഗതാഗതതടസ്സം; ട്രെയിനുകൾ വഴിതിരിച്ചു വിട്ടു

മുംബൈ: പൻവേൽ ‍ റെയിൽവേ സ്റ്റേഷന് സമീപം ചരക്കുവണ്ടി പാളംതെറ്റിയതിനാൽ കൊങ്കണ്‍പാത വഴിയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടു.

മുംബൈയില്‍നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്‌പ്രസടക്കം പല തീവണ്ടികളും പുണെയിലൂടെയാണ് വഴിതിരിച്ചുവിട്ടത്.

ചിലത് ഏറെ വൈകിയാണ് പുറപ്പെട്ടത്. ഗുജറാത്ത് ഭാഗത്തുനിന്നെത്തിയ വണ്ടികളില്‍ പലതും പൻവേലിനുമുമ്ബുള്ള വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.

Signature-ad

കേരളത്തില്‍നിന്ന് പുറപ്പെട്ട വണ്ടികളുടെ അവസ്ഥയും വ്യത്യസ്തമല്ല. പുണെ, ലോണ്ടെ, മീറജ്, മഡ്ഗാവ് വഴിയാണ് ദീര്‍ഘദൂര വണ്ടികളില്‍ പലതും വഴിതിരിച്ചുവിട്ടത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: