തിരുവല്ല:എം സി റോഡിനെയും ടി കെ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തിരുമൂലപുരം – കറ്റോട് റോഡിലെ ഇരുവള്ളിപ്പറ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ മുങ്ങിയ കാറില്‍ നിന്നും വയോധികൻ അടക്കം മൂന്ന് യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
തിങ്കള്‍ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്ന തിരുവനന്തപുരം സ്വദേശി കൃഷ്ണൻ നമ്ബൂതിരിയും മകളും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
മണിമലയാറില്‍ നിന്നും നേരിട്ട് വെള്ളം കയറുന്ന അടിപ്പാതയില്‍ അഞ്ചടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു.ഇതറിയാതെ എത്തിയ ഇവർ അപകടത്തിൽ പെടുകയായിരുന്നു.അടിപ്പാതയിലെ വെള്ളക്കെട്ട് നീക്കുവാൻ റെയില്‍വേ എൻജിനീയറിങ് വിഭാഗം പലതരത്തിലുള്ള മാര്‍ഗ്ഗങ്ങളും നോക്കിയിരുന്നുവെങ്കിലും ഇവയെല്ലാം പരാജയപ്പെടുകയായിരുന്നു.