KeralaNEWS

95കാരിയുടെ വായില്‍ തുണി തിരുകി ക്രൂരമായി മര്‍ദിച്ചു; വര്‍ക്കലയില്‍ 24കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചുകയറി 95 വയസ്സുകാരിയെ ആക്രമിച്ച യുവാവ് പിടിയില്‍. ഇടവ സ്വദേശി സിയാദ് (24) ആണ് അറസ്റ്റിലായത്.

 വര്‍ക്കല ഇടവ കാപ്പില്‍ സ്വദേശിനിയായ 95കാരിയാണ് ആക്രമിക്കപ്പെട്ടത്. വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മൂത്തമകളെ സിയാദ് ഭയപ്പെടുത്തി ഓടിച്ചു. യുവതി വീടിന് മുന്നിലൂടെ സമീപത്തെ അംഗനവാടിയിലേക്ക് ഓടിക്കയറി.പിന്തുടര്‍ന്നെത്തിയ സിയാദ് യുവതി വീട്ടിലുണ്ടെന്ന ധാരണയില്‍ അതിക്രമിച്ചു കയറി. വയോധികയോട് മകളെ തിരക്കി. ഇല്ലെന്ന് പറഞ്ഞതോടെ അക്രമസക്തനായ സിയാദ് വയോധികയുടെ വായില്‍ തുണി തിരുകിയ ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Signature-ad

അവശയായ വയോധിക തൊട്ടടുത്ത വീട്ടില്‍ അറിയിച്ചു.ആ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തിയ പോലീസ് എറണാകുളത്തു നിന്നാണ് സിയാദിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: