KeralaNEWS

സിദ്ദിഖിന്റെ നില ഗുരുതരം;‍ നിലവിൽ എക്‌മോ സപ്പോര്‍ട്ടിൽ

കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്.നിലവില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്.

Signature-ad

രാവിലെ മെഡിക്കല്‍ ബോര്‍ഡ് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെകാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നാണ് റിപ്പോർട്ട്.

Back to top button
error: